കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവം കുട്ടിക്കടത്തല്ലെന്ന് ബീഹാര്‍ സര്‍ക്കാര്‍. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് കാണിച്ച് ബിഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കുന്നതിനാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികള്‍ കേരളത്തിലെത്തിയതെന്ന് ബിഹാര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായെന്ന് കാണിച്ചാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ബാഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി കോഴിക്കോട് മുക്കം അനാഥാലയത്തിലേക്കും മലപ്പുറത്തെ മറ്റൊരു അനാഥാലയത്തിലേക്കും കുട്ടികളെ കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ബിഹാര്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.