കേസില്‍ നിന്ന് പിന്മാറാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് ബിജു രമേശ്

തിരുവനന്തപുരം: കേസില്‍ നിന്ന് പിന്മാറാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് ബിജു രമേശ്. അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്മാറില്ല. മന്ത്രിമാര്‍ക്ക് പണം കൊടുത്തതിന്റെ തെളിവുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ ഭയമാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. സിബിഐ വന്നാല്‍ മുഴുവന്‍ തെളിവുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് തെളിവുകള്‍ പുറത്തുവിട്ടത്. ബിനോയ് കമ്മിറ്റിയില്‍ വന്നിട്ടില്ല. പണം നല്‍കിയെന്ന് ബിനോയ് സമ്മതിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കയ്യിലുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

Top