കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളായ ഷൈന്‍ ടോം ചാക്കോയെയും മറ്റ് പ്രതികളെയും കോടതി ആറ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഫെബ്രുവരി 10 വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
കേസില്‍ ഒന്നാം പ്രതി മോഡല്‍ രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി സഹസംവിധായിക ബ്ലസി സില്‍വസ്റ്റര്‍, മൂന്നാം പ്രതി യുവനടന്‍ ഷൈന്‍ ടോം ചാക്കോ, നാലും അഞ്ചും പ്രതികളായ ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടു നല്‍കിയത്.
പ്രതികളുടെ പക്കലുണ്ടായിരുന്ന കൊക്കെയിനിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.