കൊച്ചി: കൊച്ചി നഗരസഭയില്‍ നിരാഹാരമിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഫോര്‍ട്ട് കൊച്ചി ബോട്ടപകടവുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിപക്ഷ കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ്, ശ്രീജിത്ത് എന്നിവരെയാണു പോലീസ് കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ നിന്നും അറസ്റ്റ് ചെയ്തു നീക്കിയത്.