കൊടിയത്തൂര്‍ ഷഹീദ് ബാവ വധം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: കൊടിയത്ത് വീട്ടില്‍ കത്താലിയുടെ മകന്‍ ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ (55), നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22), പത്തേന്‍കടവ് റാഷിദ് (22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരെയൈണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. കേസിലെ 15 പ്രതികളില്‍ ഒന്‍പതു പേര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിരുന്നു. 2011 നവംബര്‍ ഒന്‍പതിന് കൊടിയത്തൂര്‍ കൊട്ടുപ്പുറത്ത് തേലീരിവീട്ടില്‍ ഷഹീദ് ബാവ(26)യെ അസമയത്ത് സ്ത്രീയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തി മാരകമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.

Top