ബാഗ്ദാദ്: തലയറുത്ത് കൊന്നിട്ടും കലിയടങ്ങാതെ ഭീകരര്‍ മൃതദേഹങ്ങളും വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് മുഖ്യമായ ഉദ്ദേശ്യം. കൊല്ലപ്പെടുന്നവരുടെ അവയവങ്ങള്‍ ശേഖരിക്കുന്നതിനു ഡോക്ടര്‍മാരെ ഐഎസ് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിന് തയാറാകാത്തഏതാനും ഡോക്ടര്‍മാരെ അടുത്തയിടെ മൊസൂളില്‍ വധിച്ചു. തട്ടിയെടുക്കുന്ന വൃക്കകളും മറ്റും യൂറോപ്പിലെ കരിഞ്ചന്തകളില്‍ വിറ്റുകാശാക്കുകയാണ്. ശവ കുടീരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ഐഎസ് ഭീകരരുടെ ക്രൂരത മൃതദേഹങ്ങളോടും. ഭീകരപ്രവര്‍ത്തനത്തിനു പണം സമാഹരിക്കാനായി തങ്ങള്‍ വധിക്കുന്നവരുടെ അവയവങ്ങള്‍ ഭീകരര്‍ വില്പന നടത്തുന്നുവെന്നു ഇറാക്കി അംബാസഡര്‍ മൊഹമ്മദ് അല്‍ ഹക്കീം . ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ കിഡ്നിയും കരളും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ മൃതദേഹങ്ങളില്‍ കാണാനില്ലെന്ന് ശവകുടീരങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു യുഎന്‍ വ്യക്തമാക്കിയെന്നു സിഎന്‍എന്‍ അറിയിച്ചു.
എണ്ണവില്പനയാണ് ഫണ്ടു കണ്ടെത്താനുള്ള ഐഎസിന്റെ മറ്റൊരു മാര്‍ഗം. അടുത്തകാലത്ത് എണ്ണവില്പനയില് പല തടസ്സങ്ങളും നേരിട്ടു.