ന്യൂഡല്‍ഹി: കൊല്ലത്തെ 10 കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കി. നോട്ടീസ് നല്‍കാതെ ഫാക്ടറികള്‍ ഏറ്റെടുത്ത നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഏറ്റെടുത്ത ഫാക്ടറികള്‍ എത്രയും പെട്ടന്ന് തിരികെ നന്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.