കൊല്ലത്ത് ടര്‍ക്കി കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്തെ കുരീപ്പുഴയില്‍ ടര്‍ക്കിക്കോഴികളെ വളര്‍ത്തുന്ന ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കും. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

പക്ഷികളെ കൊന്നൊടുക്കുന്നതു മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഇതിനോടകം തന്നെ ഫാമിലെ ജീവനക്കാര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്.

Top