കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബുദ്ധ ഗയ സന്ദര്‍ശിക്കാനെത്തിയ ജാപ്പനീസ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.രണ്ടു ഗയ സ്വദേശികളെയും മൂന്നു കൊല്‍ക്കത്ത സ്വദേശികളെയുമാണ് അറസ്റ്റു ചെയ്തത്. നവംബര്‍ 20നായിരുന്നു യുവതി കൊല്‍ക്കത്തയില്‍ എത്തിയത്.
സുധാര്‍ സ്ട്രീറ്റിലെ ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിയെ ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന് പരിചയപ്പെടുത്തിയ സംഘം 12 ദിവസം ബന്ദിയാക്കി പീഡിപ്പിച്ചതായാണ് പരാതി. ജാപ്പനീസ് കോണ്‍സുലേറ്റിന്റെ സഹായത്തോടെ കൊല്‍ക്കത്തയില്‍ എത്തി ഡിസംബര്‍ 26ന് പൊലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.