കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് മുന്നറിയിപ്പുമായി ഒന്റേറിയോ സർക്കാർ

കാനഡ : കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ സർക്കാർ.സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും വാക്സിനേഷൻ തെളിവ് ആവശ്യപ്പെടാൻ കഴിയുമോ എന്ന മാധ്യപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ ഈ പ്രതികരണം.

അതേസമയം എല്ലാവരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒന്റേറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.ഒപ്പം വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നും ഒന്റേറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് വ്യക്തമാക്കി.

Top