വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തി. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വിമാനത്താവളത്തിലെത്തി മാര്‍പാപ്പയെ സ്വീകരിച്ചു.
ക്യൂബ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ട് പതിനാറാമനും നേരത്തെ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്.
മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3500 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. ഹവാനയ്ക്കു പുറമേ ഹോള്‍ഗുയിന്‍, സാന്റിയാഗോ എന്നീ ക്യൂബന്‍ നഗരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.
ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ച മാര്‍പാപ്പ യു.എസ് സന്ദര്‍ശനം നടത്തും. ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ എത്തും. വാഷിംഗ്ടന്‍ ഡി.സി., ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലാണ് യുഎസില്‍ മാര്‍പാപ്പയുടെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
യുഎന്‍ സമ്മേളനത്തിലും അമേരിക്കന്‍ കോണ്‍ഗ്രസിലും അദ്ദേഹം പ്രസംഗിക്കും. ന്യുയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ പുതുക്കുന്ന ചടങ്ങിലും മാര്‍പാപ്പ പങ്കെടുക്കും.