ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഡല്‍ഹി രൂപതയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡല്‍ഹിയില്‍ അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. വസന്ത് കുഞ്ച് അല്‍ഫോന്‍സാ ദേവാലയത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ദേവാലയത്തിന്റെ മുന്‍ വാതില്‍ തകര്‍ത്ത അക്രമികള്‍ തിരുവോസ്തികള്‍ എടുത്തുകൊണ്ട് പോയിരുന്നു.
പ്രതിഷേധ മാര്‍ച്ചില്‍ അഞ്ഞൂറോളംപേര്‍ പങ്കെടുത്തു. പുരോഹിതരെ അടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.