ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില തിരിച്ചുകയറുന്നു. ബാരലിന് 58 ഡോളറാണ് ഇപ്പോഴത്തെ വില. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 58 ഡോളറില്‍ എത്തി. ഡബ്ലുടിഐ എണ്ണവില 50 ഡോളറിനരികെയും. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുതിപ്പ് ഉണ്ടായത്.
ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഒരു മാസത്തിലേറെയായി 50 ഡോളറിനരികെയായിരുന്നു. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ക്രൂഡ് ഓയില്‍ വില തിരിച്ചുകയറുന്നത്. വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ ലഭ്യതക്കുറവാണ് മുന്നേറ്റത്തിന്റെ കാരണം. ക്രൂഡ് ഓയില്‍ വിപണിയില്‍ ശക്തമായ ചാഞ്ചാട്ടങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധന ഓഹരി വിപണിയിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍് വിലയിടിവിനെ തുടര്‍ന്ന് നഷടത്തിലേക്ക് പോയ ഓയില്‍ കമ്പനികളുടെ ഓഹരികളില്‍ നേട്ടം അനുഭവപ്പെടുന്നുണ്ട്. ഒഎന്‍ജിസി, കെയ്ന്‍ ഇന്‍ഡ്യ, സെലാന്‍ എക്‌സ്‌പ്ലോറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിയില്‍ വര്‍ദ്ധനവ് ഉണ്ടായി.