ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍: റയലിനു കിരീടം

റബാത്: ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്. ഫൈനലില്‍ അര്‍ജന്റീനിയന്‍ ക്ലബ് സാന്‍ ലോറന്‍സോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടമണിഞ്ഞത്. റയലിന്റെ നാലാം ക്ലബ് ലോകകപ്പ് കിരീടമാണിത്.

റയലിന്റെ ആദ്യ ഗോള്‍ പിറന്നത് 37-ാം മിനിറ്റില്‍ സെര്‍ജിയോ റമോസിന്റെ ഹെഡറിലൂടെയാണ്. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്ക് റമോസ് ഗോളാക്കുകയായിരുന്നു. 51-ാം മിനിറ്റില്‍ ഗരെത് ബെയ്ല്‍ റയലിന്റെ രണ്ടാം ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ സാന്‍ ലോറന്‍സോ മുന്നേറ്റം നടത്തിയെങ്കിലും റയലിന്റെ ഗോള്‍മുഖം ഇകര്‍ കസിയസില്‍ ഭദ്രമായിരുന്നു. റയലിന്റെ തുടര്‍ച്ചയായ 22 ജയമാണിത്.

Top