ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തൃശൂര്‍: പാവറട്ടി കാര്‍ത്യായനി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മാണികത്ത് വീട്ടില്‍ മണിയുടെ മകന്‍ പ്രണവ് (15) , ഏറത്ത് സോമന്റെ വീട്ടില്‍ ഗോകുല്‍കൃഷ്ണന്‍ (15) എന്നിവരാണ് മരിച്ചത്.

നീന്തല്‍ അറിയാത്ത പ്രണവിനെ പഠിപ്പിക്കാനാണ് ഗോകുല്‍ കാലത്ത് ക്ഷേത്രക്കുളത്തില്‍ എത്തിയത്. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ ഒരു കൈ പൊങ്ങിക്കിടന്നുത് കണ്ട് പ്രണവിന്റെ സഹോദരി പ്രവീണ ക്ഷേത്ര മാനേജരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം പ്രണവിന്റെ ജഡം കണ്ടെടുത്തു. ഗുരുവായൂരില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഗോകുലിന്റെ ജഡം കണ്ടെടുക്കാനായില്ല. പിന്നീട് തൃശൂരില്‍ നിന്ന് മുങ്ങല്‍വിദഗ്ദ്ധര്‍ എത്തിയാണ് ജഡം പുറത്തെടുത്തത്.

Top