കൊച്ചി: നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കുക സ്വാഭാവികമാണ്. അതിന് മറ്റൊരു തരത്തില്‍ പ്രാധാന്യം കല്‍പിക്കേണ്ടതില്ല. സഭയിലെ ബഹളത്തിന്റെ പേരില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി എടുക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സഭയിലുണ്ടായ സംഭവങ്ങള്‍ക്ക് സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളോട് മാപ്പ് പറയണം. സഭയിലെ സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ നിയമസഭ സെക്രട്ടറിയുടെ പരാതിയുമായി മുന്നോട്ട് പോവും. സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.