ഗായകനായി വീണ്ടും ജയസൂര്യ എത്തുന്നു

വീണ്ടും ഗായകന്റെ കുപ്പായം അണിയുകയാണ് നടന്‍ ജയസൂര്യ. മിധുന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലാണ് ജയസൂര്യ പാടുന്നത്. ‘ചിങ്കാരി ആട്’ എന്ന് തുടങ്ങുന്ന പ്രൊമോ സോങ്ങാണ് താരംരണ്ടു കുട്ടികള്‍ക്കൊപ്പം ആലപിക്കുന്നത്. ഡോക്ടര്‍ മനു മഞ്ജിത് എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഗാനത്തിനൊപ്പം ആനിമേറ്റ് ചെയ്യപ്പെട്ട വിഷ്വലുകളാകും ചിത്രത്തില്‍ കാണാനാവുകയെന്ന് മനു മഞ്ജിത് പറയുന്നു.

Top