ഗായിക ശ്രേയാഘോഷാല്‍ വിവാഹിതയായി

മുര്‍ഷിദാബാദ്: ഗായിക ശ്രേയാഘോഷാല്‍ വിവാഹിതയായി. അടുത്ത സുഹൃത്തും റസിലന്റ് ടെക്‌നോളജി ഉടമയുമായ ശൈലാദിത്യ മുഖോപാദ്ധ്യായയാണ് വരന്‍. ഇന്നലെ രാത്രി മുര്‍ഷിദാബാദില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

പരമ്പരാഗത ബംഗാളി ശൈലിയിലായിരുന്നു വിവാഹമെന്ന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ശ്രേയ പറഞ്ഞു. മുര്‍ഷിദാബാദ് സ്വദേശികളായ ബിശ്വജിത്ത് ഘോഷാലിന്റെയും ശര്‍മ്മിഷ്ഠ ഘോഷാലിന്റെയും മകളാണ് ശ്രേയ.

ബിഗ് ബിയിലെ ‘വിടപറയുകയാണോ’ എന്ന ഗാനം ആലപിച്ചാണ് ശ്രേയ മലയാള സിനിമയിലെത്തിയത്. ബോളിവുഡ് ഉള്‍പ്പെടെ എല്ലാ ഭാഷകളിലും തന്റെ ഗാനവൈഭവം ശ്രേയ പ്രകടിപ്പിച്ചിട്ടുണ്ട്.

Top