സാംസങ് ഗാലക്സി എസ് 5 ഫോണുകളുടെ നിയോ വെര്ഷന് ബ്രസീലില്‍ വിപണിയിലെത്തി. സാംസങ് ഗാലക്സി എസ് 5 ന്യൂ എഡിഷന് എന്ന പേരിലാണ് ഈ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
1.6 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോര്‍ എക്സിനോസ് 7580 പ്രോസസര്‍ കരുത്തു പകരുന്ന ഫോണിന് 2 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജുമാണുള്ളത്. പ്രോസസറിനൊപ്പം പ്രവര്‍ത്തിക്കുന്ന മാലി T720 ജിപിയും ഈ ഫോണിന്റെ ഗെയിമിങ് അനുഭവം സുഗമമാക്കും.
16 എംപി പ്രധാന ക്യാമറയോടെത്തുന്ന ഗാലക്സി എസ് 5 നിയോ എഡിഷന് എല്‍ഇഡി ഫ്ലാഷുമുണ്ട്. 5 മെഗാപിക്സല്‍ വ്യക്തത നല്കുന്ന സെല്‍ഫി ഷൂട്ടറാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ 2800 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ഈ ഹാന്‍ഡ്സെറ്റിന്റെ മറ്റൊരു മികവാണ്.
2014ല്‍ പുറത്തിറങ്ങിയ ഗാലക്സി എസ്5 ന്റെ വിവിധ വേരിയന്റുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഗാലക്സി എസ് 5 മിനി, ഗാലക്സി എസ് 5പ്ലസ്, ഗാലക്സി എസ് 5 സ്പോര്‍ട്ട്, ഗാലക്സി എസ് 5 ആക്ടീവ് എന്നിവയാണ്. ഗാലക്സി എസ് 5 നിയോയുടെ മുന്‍ഗാമികള്‍.
142.00 x 75.20 x 8.10 x എം.എം. വലുപ്പവും 145 ഗ്രാം ഭാരവുമുള്ള ഈ ഫോണിന്റെ ഡിസ്പ്ലേ 432 പിക്സല്‍ പെര് ഇഞ്ച് പിക്സല്‍ ഡെന്‍സിറ്റി നല്കുന്നു. ഇന്‍ഫ്രാറെഡ്, എന്‍.എഫ്.സി, ബ്ലൂടൂത്ത്, വൈഫൈ ഡയറക്ട് എന്നീ സേവനങ്ങളുള്ള ഇരട്ട മൈക്രോസിം സപ്പോര്‍ട്ടുള്ള ഫോണിന് 4 ജി കണക്ടിവിറ്റിയും ലഭ്യമാണ്.