ഗാലക്‌സി എസ്6 എഡ്ജില്‍ സുരക്ഷാ പിഴവുണ്ടെന്ന വെളിപ്പെടുത്തലുമായി ഗൂഗിള്‍

സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്6 എഡ്ജില്‍ 11 സുരക്ഷാപിഴവുകള്‍ ഉള്ളതായി ഗൂഗിള്‍. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് വഴിയൊരുക്കുന്ന തരത്തിലുള്ള പിഴവുകള്‍ പോലും എസ്6 എഡ്ജിലുണ്ടെന്നാണ് ഗൂഗിളിന്റെ റിപ്പോര്‍ട്ട്.

ഇക്കാര്യം ഗൂഗിള്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാപ്രശ്‌നങ്ങളില്‍ പലതും സാംസങ് പരിഹരിച്ചു. എങ്കിലും ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സ് എസ്6 എഡ്ജ്. ആന്‍ഡ്രോയ്ഡ് ഒഎസിലെ പിഴവുകളാണ് ഫോണിന്റെ സുരക്ഷയെ ദുര്‍ബലമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഗൂഗിളും ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്ന കമ്പനികളും തമ്മില്‍ സംഘര്‍ഷമുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഗാലക്‌സി എസ്6 എഡ്ജില്‍ അവശേഷിച്ചിട്ടുള്ളത് മൂന്ന് സുരക്ഷാപിഴവുകള്‍ മാത്രമാണെന്നും, അവ ഈ മാസമവസാനം നല്‍കുന്ന അപ്‌ഡേറ്റ് വഴി പരിഹരിക്കുമെന്നും സാംസങ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Top