ശീനഗര്‍: ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകാശ്മീരില്‍ വീണ്ടും സംഘര്‍ഷം. ഗിലാനിയെ വീട്ടുതടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ഈദ് ദിവസം നടന്ന മാര്‍ച്ച് അക്രമസക്തമായി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.