അഹമ്മദാബാദ്: ഗുജറാത്തില്‍ ഈ ഒരുമാസം പന്നിപ്പനി ബാധിച്ച് മരിച്ചത് 66 പേര്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ആറു വരെയുള്ള തീയതികളിലെ കണക്കുകളാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച മാത്രം രോഗം മൂലം നാലു പേരാണു മരണത്തിനു കീഴടങ്ങിയത്. 557 പേര്‍ക്ക് സംസ്ഥാനത്തു പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ 200 പേര്‍ക്കു ചികിത്സ നല്കിയതിനാല് രോഗം മാറിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
കച്ച് ജില്ലയിലാണു രോഗം ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു പടര്‍ന്നു പിടിച്ചത്. ഇവിടെ മാത്രം 23 പേരാണ് എച്ച്1എന്‍1 പനിയെ തുടര്‍ന്ന് മരിച്ചത്. അഹമ്മദാബാദ് ജില്ലയില്‍ 12 പേര് പന്നിപ്പനിയെ തുടര്‍ന്നു മരിച്ചു.