ഗുജറാത്ത് കലാപം: അന്തിമ റിപ്പോര്‍ട്ട് ഇന്ന് നല്‍കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ജസ്റ്റിസ് നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമ്മീഷന്‍ കുറ്റവിമുക്തനാക്കിയിരുന്നു. 2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ ആറാം നമ്പര്‍ കോച്ചിലുണ്ടായ അഗ്നി ബാധയില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടത് പ്രചാരണായുധമാക്കി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒത്താശയോടെ പിറ്റേന്നു മുതല്‍ ഗുജറാത്തില്‍ വര്‍ഗീയശക്തികളുടെ വ്യാപക അതിക്രമങ്ങളായിരുന്നു അരങ്ങേറിയത്.

Top