ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ നിര്‍ബന്ധിത വോട്ടിംഗ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇനിമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിങ്ങ് നിര്‍ബന്ധമാക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒ.പി കോഹ്‌ലി ഒപ്പു വച്ചു. ഇതോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ബന്ധിത വോട്ടിങ്ങ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് ഗുജറാത്ത്. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അന്നത്തെ ഗവര്‍ണര്‍ കമല ബെനിവാള്‍ രണ്ടുതവണ ഒപ്പുവെയ്ക്കാതെ മടക്കിയിരുന്നു. ബില്ലിലെ ഭേദഗതി പ്രകാരം വോട്ടവകാശം വിനിയോഗിക്കാത്തവരെ ശിക്ഷിക്കാനും പിഴ ഇടാക്കാനും സാധിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50% സംവരണവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Top