ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട് കണ്ടെത്തി. സ്‌ഫോടക വസ്തുക്കളുമായി പാക്കിസ്ഥാനില്‍ നിന്നെത്തിയ മൂന്നു മത്സ്യബന്ധന ബോട്ടുകളില്‍ ഒരെണ്ണമാണ് ഗുജറാത്ത് തീരത്തു നിന്ന് തീരസംരക്ഷണസേന കണ്ടെടുത്തത്. ഈ ബോട്ട് സൈന്യം കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാല്‍ മൂന്നാമത്തെ ബോട്ടിനായി സൈന്യം തിരച്ചില്‍ നടത്തിവരികയാണ്.

കറാച്ചിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി പുതുവത്സരദിനത്തില്‍ എത്തിയ ബോട്ടുകളില്‍ ഒന്ന് അന്നുതന്നെ തീരസംരക്ഷണ സേന കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഭീകരര്‍ ചാവേര്‍ സ്‌ഫോടനം നടത്തി ബോട്ടുതകര്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ ബോട്ടിനൊപ്പം എത്തിയ മറ്റ് രണ്ട് ബോട്ടുകള്‍ കണ്ടെത്താനായിരുന്നില്ല. ഇതില്‍ ഒന്നാണ് ശനിയാഴ്ച പുലര്‍ച്ചെ തീരസംരക്ഷണ സേന കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സൈന്യം ജാഗ്രതാ നിര്‍ദേശം നല്‍കി.

Top