ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവിലേക്ക് ഗ്രീന്‍ലന്‍ഡും എത്തിയിരിക്കുന്നു. ജനവാസം കുറഞ്ഞ ദ്വീപ് രാഷ്ട്രത്തിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളുടെ വലിയൊരു ശേഖരം തന്നെയാണ് ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവിലുള്ളത്.
ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായി 2007 ല്‍ തുടങ്ങിയ ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവില്‍ ചേര്‍ക്കപ്പെടുന്ന അറുപത്തിയാറാമത് രാജ്യമാണ് ഗ്രീന്‍ലന്‍ഡ്.
കരയിലൂടെയുള്ള വാഹനങ്ങള്‍ കൂടാതെ, ബോട്ടുകളുപയോഗിച്ച് ജലപ്പരപ്പില്‍നിന്നുള്ള ദൃശ്യങ്ങളും സ്ട്രീറ്റ്‌വ്യൂവിനായി ഗൂഗിള്‍ ടീം പകര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായ ഇല്യൂലിസാറ്റ് ഐസ്‌ജോര്‍ഡ് മുതല്‍ ദ്വീപിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളൊക്കെ സ്ട്രീറ്റ്‌വ്യൂവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.