ഗോഹട്ടി: ഗോഹട്ടിയില്‍ അഞ്ചു ബോഡോ വിഘടനവാദികള്‍ പോലീസ് പിടിയില്‍. ചിരാംഗ്, കൊക്രജാര്‍ ജില്ലകളില്‍ സൈന്യവും പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്നു തോക്കുകള്‍, ഗ്രനേഡുകള്‍, ബോംബുകള്‍ എന്നിവ പിടിച്ചെടുത്തു. ഡിസംബര്‍ 23നു ബോഡോ വിഘടനവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ 81 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും ആദിവാസികളായിരുന്നു. തുടര്‍ന്നാണ് വിഘടനവാദികള്‍ക്കുനേരെ സൈന്യം നടപടി ശക്തമാക്കിയത്. ഇതുവരെ എഴുപതിലധികം വിഘടനവാദികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.