ഗ്രാമി അവാര്‍ഡ് വിതരണത്തിന് മഡോണയും

ഓസ്‌കര്‍ അവാര്‍ഡ് നിശ കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന അവാര്‍ഡാണ് ഗ്രാമി. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അണിഞ്ഞെത്തുന്ന വേഷങ്ങളും പരിപാടികളുമെല്ലാം മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ഇടം പിടിക്കുക. ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡ് വിതരണ ചടങ്ങ് എന്തായാലും കിടിലനാകും. പോപ് താരം മഡോണയാണ് ഗ്രാമി അവാര്‍ഡ് ചടങ്ങിലെ ഇത്തവണത്തെ പ്രധാന താരം. കഴിഞ്ഞ ഗ്രാമി അവാര്‍ഡ് വിതരണ ചടങ്ങിലും മഡോണ തന്നയായിരുന്നു താരം. ഇത്തവണത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ എന്ത് വിസ്മയമായിരിക്കും മഡോണ ഒരുക്കി വച്ചതെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മഡോണയുടെ പുതിയ ആല്‍ബമായ റെബല്‍ ഹാര്‍ട്ട് മാര്‍ച്ച് പത്തിന് റിലീസ് ചെയ്യും. ട്വിറ്ററിലൂടെ മഡോണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Top