ഗ്രീസില്‍ സിരിസ പാര്‍ട്ടിക്ക് വിജയം; അലക്‌സിസ് സിപ്രാസ് അധികാരത്തില്‍

ഏഥന്‍സ്: ഗ്രീസില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സിരിസ പാര്‍ട്ടി വിജയം നേടി. ഇതോടെ അലക്‌സിസ് സിപ്രാസ് അധികാരത്തിലേറി.

ഭരണകക്ഷിയായ സെന്റര്‍ റൈറ്റ് ന്യൂ ഡെമോക്രസി നേടിയ വോട്ടുകള്‍ ആന്റി ഓസ്റ്ററിട്ടി സിരിസയ്ക്ക് വളരെ പിന്നിലായിപ്പോയി. പരാജയം അംഗീകരിച്ച പ്രധാനമന്ത്രി അന്റോണിസ് സമരാസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന് ഫോണില്‍ അഭിനന്ദനമറിയിച്ചു. ഗ്രീസ് യൂറോ സോണില്‍ നില്‍ക്കണോ എന്നത് തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായിരുന്നു. കൃത്യവും ശക്തവുമായ ജനവിധിയാണിതെന്ന് സിരിസ പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്തു കൊണ്ട് അലക്‌സിസ് സിപ്രാസ് പറഞ്ഞു.

Top