കൊച്ചി: കൊച്ചി മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്രയ്‌ക്കെതിരെ മുന്‍ മേയര്‍ ടോണി ചമ്മണി രംഗത്ത്. ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുള്ള ഭദ്രയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് ടോണി ചമ്മണി പറഞ്ഞു.
പ്രസ്താവന നടത്തുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ കാര്യം ഭദ്ര ഓര്‍ക്കണമായിരുന്നു. സീറ്റ് വേണമെന്ന് ഭദ്ര ആവശ്യപ്പെട്ടിരുന്നില്ല. ജോലിക്ക് പോവുകയാണെന്നാണ് പറഞ്ഞത്. നിലപാട് മാറ്റം ശരിയായില്ലെന്നും ടോണി ചമ്മണി പറഞ്ഞു.
ഭദ്രയുടെ വെളിപ്പെടുത്തല്‍ ബോധപൂര്‍വ്വമാണോയെന്ന് പരിശോധിക്കും. ഭരണപക്ഷത്തു നിന്ന് എതിര്‍പ്പുകളുണ്ടായെന്ന് ആരോപണം തെറ്റാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ തികച്ചും സാധാരണമാണ് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയാണ് നല്ലൊരു നേതാവ് ചെയ്യേണ്ടതെന്നും ടോണി ചെമ്മിണി പറഞ്ഞു.