കണ്ണൂര്‍: ഗൗരിയമ്മയ്ക്ക് സി.പി.എമ്മിലേക്ക് വരാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുധാകരന്‍. ഇതിനായി ഗൗരിയമ്മയുടെ മേല്‍ സമ്മര്‍ദം ചെലുത്തില്ല. ജെ.എസ്.എസിനെ സി.പി.എമ്മില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ജെഎസ്എസ്-സിപിഎം ലയനം റദ്ദാക്കിയിട്ടില്ല. അല്പം കൂടി സമയം വേണ്ടി വരും. അതേ സമയം ഗൗരിയമ്മയോടുള്ള സ്‌നേഹത്തിന് കുറവില്ല. ലയനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും ജി. സുധാകരന്‍ പറഞ്ഞു.