കോഴിക്കോട്: ചക്കിട്ടപ്പാറ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഖനനത്തിന് അനുമതി നല്‍കേണ്ടതെന്നും വനംവകുപ്പ് വ്യക്തമാക്കി. കര്‍ണാടകയിലെ എംഎസ്പിഎല്‍ കമ്പനിയ്ക്കാണ് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് എന്‍ഒസി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ എന്‍ഒസിയുമായി സ്വകാര്യ കമ്പനി കേന്ദ്രത്തെ സമീപിച്ചു. ചക്കിട്ടപ്പാറയില്‍ 406.45 ഹെക്ടര്‍ പ്രദേശത്ത് ഖനനം നടത്താനാണ് അനുമതി തേടിയിരിക്കുന്നത്.