ചത്തീസ്ഗഡ് സിമന്റ് ഫാക്ടറിയില്‍ യന്ത്രം വീണ് ഏഴ് പേര്‍ക്ക് പരിക്ക്

റായ്പൂര്‍: ചത്തീസ്ഗഡില്‍ സിമന്റ് ഫാക്ടറിയിലെ യന്ത്രം തകര്‍ന്ന് വീണ് ഏഴ് പേര്‍ക്ക് പരിക്ക്. ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ ബലോധബജാറിലെ അള്‍ട്രാ ടെക് സിമന്റ് ഫാക്ടറിയിലെ സംസ്‌കരണ യന്ത്രം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. 20 തൊഴിലാളികളോളം തകര്‍ന്നു വീണ യന്ത്രത്തിനടിയില്‍ കുടുങ്ങി. പരിക്കേറ്റ ഏഴുപേരെയും റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top