ചന്ദ്രബോസ് വധം; നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.

നിസാമിനെതിരെ ചുമത്തിയ കാപ്പാ പ്രകാരമുള്ള ആറ് മാസത്തെ കരുതല്‍ തടങ്കല്‍ കാലാവധി ഇന്നവസാനിച്ചിരുന്നു. എന്നാല്‍ കാപ്പ ചുമത്തിയ സാഹചര്യം ഇപ്പോഴുമുണ്ടെന്നും ജാമ്യമനുവദിക്കരുതെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു.

Top