ചന്ദ്രബോസ് വധക്കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി. ചന്ദ്രബോസ് വധക്കേസില്‍ നിസ്സാമിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്റെ ആഡംബര വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാത്തതില്‍ അരിശം പൂണ്ടാണ് മദ്യ ലഹരിയില്‍ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചത്. പിന്നീട് ആശുപത്രിയില്‍ ചന്ദ്രബോസ് മരിക്കുകയും ചെയ്തു.

വളരെയധികം ആരോപണങ്ങളാണ് നിസാമിനെ സംരക്ഷിക്കുന്നതായി പോലീസിനെതിരെയും മറ്റും ഉണ്ടായത്. നിസാമിനെ രഹസ്യമായി ചോദ്യം ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ സിറ്റി പോലീസ് ജേക്കബ് ജോബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

Top