ചാകര.. ചാകര..റോഡിലൊരു ഉത്സവമായി !

ബെയ്ജിംഗ്: ചൈനയിലെ റോഡിലാണ് ചാകര വന്നത്. സംഭവം മറ്റൊന്നുമല്ല. ചൈനയിലെ ഗൂസോ മേഖലയില്‍ വെച്ചാണ് ട്രെക്കില്‍ കൊണ്ടുപോവുകയായിരുന്ന 6800 കിലോ മുഴു മത്സ്യം റോഡിലേക്ക് വീണു. അപ്രതീക്ഷിതമായി ട്രക്കിന്റെ പിന്‍വാതില്‍ തുറന്നതോടെയാണ് റോഡില്‍ മത്സ്യ ചാകരവന്നത്.

മത്സ്യം റോഡില്‍ വീണതറിഞ്ഞതോടെ തിരികെ വന്ന ട്രക്ക് ജീവനക്കാര്‍ തന്നെയാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. വലിയ പൈപ്പുകളും ടാങ്കറുകള്‍ നിറയെ വെള്ളവുമായെത്തിയ ചൈനീസ് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ ആദ്യം വെള്ളം അടിച്ച് മീനുകളെ ഒരു ഭാഗത്തേക്ക് കൂട്ടി. പിന്നീട് ചെറു ടാങ്കുകളില്‍ നിറച്ച് ട്രക്കിലേക്ക് കയറ്റി.
റോഡില്‍ പതിവില്ലാത്ത കാഴ്ച്ച കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മത്സ്യവുമായി സ്ഥലം വിടാനല്ല ശ്രമിച്ചത്. മറിച്ച് റോഡില്‍ വീണ മത്സ്യം മുഴുവന്‍ ട്രക്കിലേക്ക് തിരികെ കയറ്റുന്നതിന് അവര്‍ ട്രക്ക് ജീവനക്കാരേയും അഗ്‌നിശമന സേനക്കാരേയും സഹായിച്ചു. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ മുഴു മീനുകളെ തിരികെ കയറ്റുന്ന പണിയും പൂര്‍ത്തിയായി. അധികം വൈകാതെ ട്രക്ക് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുകയും ചെയ്തു.

Top