ചാരക്കേസ്: ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സിബി മാത്യൂസിന്റെ ഹര്‍ജി തള്ളി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന സിബി മാത്യൂസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയുള്ള സിബി മാത്യൂസിന്റെ ഹര്‍ജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.

ചാരക്കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിബി മാത്യൂസ് സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സിബി മാത്യൂസ് കോടതിയെ സമീപിക്കുകയായിരുന്നു.

Top