ചൈനയില്‍ നിന്നും സ്‌പെയിനിലേയ്ക്കുള്ള ട്രെയിന്‍ യാത്ര വിജയകരമായി പൂര്‍ത്തിയായി

മാഡ്രിഡ്: ചൈനയില്‍ നിന്നും സ്‌പെയ്‌നിലേയ്ക്കുള്ള ആദ്യ ചരക്കു ട്രെയിന്‍ സര്‍വീസ്, തലസ്ഥാന നഗരമായ മാഡ്രിഡില്‍ എത്തിച്ചേര്‍ന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിന്‍ റൂട്ടാണിത്. 13,000 കിലോമീറ്റര്‍ താണ്ടിയുള്ള പരീക്ഷണ യാത്ര വിജയമായതോടെ, സ്ഥിരം സര്‍വീസ് ഉടന്‍ ആരംഭിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ചൈനയിലെ യിവുവില്‍ നിന്നും നവംബര്‍ 18ന് ആരംഭിച്ച ട്രെയിന്‍, കസാക്കിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ താണ്ടി 21 ദിവസം കൊണ്ടാണ് സ്‌പെയിനില്‍ എത്തിച്ചേര്‍ന്നത്. 40 ഷിപ്പിംഗ് കണ്‌ടെയ്‌നറുകളുള്ള ട്രെയിന്‍, സ്‌പെയിനില്‍ നിന്നും ഒലിവ് എണ്ണയും വീഞ്ഞുമായി മടങ്ങും.

Top