ജഗ്മീത് സിംഗ് ബ്രാര്‍ കോണ്‍ഗ്രസ് അംഗത്വം രാജി വയ്‌ച്ചേക്കും

ചണ്ഡിഗഢ്: മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ജഗ്മീത് സിംഗ് ബ്രാര്‍ ഇന്ന് കോണ്‍ഗ്രസ് അംഗത്വം രാജി വയ്‌ച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെത്തുടര്‍ന്ന് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ കഴിഞ്ഞ ആറു മാസമായി പാര്‍ട്ടിയില്‍ നിന്ന് വിലക്ക് നേരിടുകയാണ് ജഗ്മീത് സിംഗ്.

ഇത് സംബന്ധിച്ച തീരുമാനം ഇന്നത്തെ പത്രസമ്മേളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Top