ഗോഹട്ടി: നാഗാലാന്‍ഡിലെ ദിമാപൂരില്‍ മാനംഭംഗക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞിരുന്ന ആസാം സ്വദേശിയെ ജനക്കൂട്ടം പരസ്യമായി വധിച്ച സംഭവത്തിനുശേഷം ആസാമില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ആസാമില്‍ കഴിയുന്ന നാഗാലാന്‍ഡ് സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ആണു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്.
ഗോഹട്ടിയില്‍ വന്നു പോകുന്ന നാഗാ വംശജരായ വ്യാപാരികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്ന ബന്ദ് ജനജീവിതം ദുസ്സഹമാക്കി.