കോട്ടയം: പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കെപിസിസി സെക്രട്ടറി അഡ്വ. സി.എസ് രഘുറാം പാര്‍ട്ടി നടപടിക്കെതിരേ രംഗത്ത്. ജനപക്ഷ യാത്രയില്‍ പിരിവ് നടത്തിയെന്നാരോപിച്ചാണ് രഘുറാമിനെ പുറത്താക്കിയത്. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും ജനപക്ഷ യാത്രയുടെ പേരില്‍ പിരിവ് നടത്തിയെന്നാരോപിച്ച് തന്നെ പുറത്താക്കിയത് കോട്ടയം ഡിസിസി പ്രസിഡന്റിനെ സംരക്ഷിക്കാനാണെന്നും രഘുറാം ആരോപിച്ചു. ഗൂഡാലോചനക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ കെപിസിസി ഓഫീസിനു മുന്പില് നിരാഹാരം കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.