ജന്മദിനത്തിൽ നസ്രിയയ്ക്ക് ആശംസകളുമായി ഫഹദും, അനിയൻ നവീനും

സ്രിയയുടെ ജന്മദിനത്തിൽ ആശംസയുമായി ഫഹദ് ഫാസിൽ. ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന നസ്രിയക്ക്പിറകിൽ നിന്നും ഒളിഞ്ഞു നോട്ടമിടുന്ന ചിത്രമാണ് പിറന്നാൾ ആശംസയായി ഫഹദ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

നസ്രിയയുടെ  അനിയൻ നവീൻ നസീം ചേച്ചിക്കൊപ്പം വളർന്നു വന്ന നാളുകൾ ഓർത്തെടുക്കുന്ന ഒരു വീഡിയോ പോസ്റ്റുമായാണ് എത്തിയിട്ടുള്ളത്. ഒപ്പം ഒരു ആശംസാക്കുറിപ്പും. നസ്രിയയുടെ ആദ്യ ജന്മദിനത്തിനാണ് നവീനിന്റെ ജനനം.

“നിനക്കൊപ്പം വളർന്നത് വളരെ പ്രത്യേകതയുള്ളതും തീർത്തും അസാധാരണവുമാണ്. നീ എല്ലായ്‌പ്പോഴും എന്നെ നോവിക്കാനും ശല്യപ്പെടുത്താനും ഇഷ്ടപ്പെടുകയും അതുപോലെതന്നെ എപ്പോൾ എവിടെയായിരുന്നാലും എന്റെ അരികിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. എല്ലാം സംഭവിക്കാൻ ഒരു കാരണമുണ്ടെന്നു ആളുകൾ പറയുന്നു. നീ എന്റെ സഹോദരിയായതും ഒരു കാരണത്താലാണ് എന്ന് ഞാൻ പറയുന്നു. ഇത്രയധികം സ്നേഹിക്കപ്പെടാൻ വേണ്ടിയാണത്. എനിക്കങ്ങോട്ടുള്ള സ്നേഹം എന്തിനേക്കാളും അതീതമാണ്. സുഹൃത്തുക്കളെന്ന നിലയിൽ ഒരുമിച്ച്, ജീവിതം നൽകുന്നതെന്തും നേരിടാൻ തയാർ” നവീൻ വീഡിയോ പോസ്റ്റിനൊപ്പം കുറിച്ചു.

Top