ന്യൂഡല്‍ഹി: ജപ്പാന് ഓപ്പണില്‍ താന്‍ കളിച്ചതു പരിക്കുമായാണെന്നു ലോക ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് പറഞ്ഞു. ശാരീരികക്ഷമത വീണ്ടെടുത്തുവെന്നും ഇപ്പോള്‍ തിരിച്ചുവരവിനു ശ്രമിക്കുകയാണെന്നും സൈന വ്യക്തമാക്കി.
വരുന്ന ഡെന്മാര്ക്ക് ഓപ്പണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നു സൈന പ്രതീക്ഷ പ്രകടിപ്പിച്ചു. കരോലിന മാരിനെ തോല്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും സൈന പറഞ്ഞു.