ടോക്കിയോ: ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യയുടെ പി.കശ്യപ് പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് താരം ചോയ് തെയ്ന്‍ ചെന്നാണ് എട്ടാം സീഡ് കശ്യപിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ആറാം സീഡ് ചെന്നിന്റെ ജയം. സ്കോര്‍ 14-21, 18-21.
കശ്യപ് കൂടി പുറത്തായതോടെ ജപ്പാന് ഓപ്പണില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. നേരത്തെ വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്വാള്, കെ.ശ്രീകാന്ത്, എച്ച്.എസ്.പ്രണോയ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു.