കാശ്മീരില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെയ്പ്പ്

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ കത്വാ സെക്ടറില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടി ഉതിര്‍ത്തു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.

ശനിയാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികരും പ്രദേശവാസിയായ ഒരു സ്ത്രീയും മരിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ ശക്തമായ ഷെല്ലാക്രമണമാണ് നടത്തിയത്.

Top