ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം മാര്‍ച്ച് 18 ന് ആരംഭിക്കും. ബജറ്റ് അവതരണമാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. മാര്‍ച്ച് 18 നു തന്നെ നിയമസഭാ സ്പീക്കറിനെയും തെരഞ്ഞെടുക്കും. നിയമസഭയിലേക്ക് തെരഞ്ഞെടുത്ത പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ മാര്‍ച്ച് 17 നു നടത്തുമെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് അറിയിച്ചു.