കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ശ്രീനഗറിലെ അഹമ്മദ് നഗറിലും ഷോപ്പിയാനിലുമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പന്ത്രണ്ട് മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്.
ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷനു നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തുകയാണ്.
നേരത്തെ, നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലെ സൈനിക ക്യാമ്പിനു നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരും പൊലീസും നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ഭീകരരെയും വധിച്ചു.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശ്രീനഗറില്‍ എത്താനിരിക്കെയാണ് ആക്രമണം. അടുത്ത ചൊവ്വാഴ്ചയാണ് ജമ്മു കാഷ്മീരിലെ മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ്.