കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ പ്രധാനാധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജെയിംസ് മാത്യു എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ജയിംസ് മാത്യു. മൊഴി നല്‍കാനായി ജയിംസ് മാത്യു ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.
അദ്ധ്യാപകന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപകന് ആത്മഹത്യ ചെയ്തത് തെറ്റിദ്ധരിപ്പിച്ചതുമൂലമാണെന്നും ഉത്തരവാദികളായവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ജെയിംസ് മാത്യു നേരത്തേ പറഞ്ഞിരുന്നു.