ജയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ മാനഭംഗത്തിനിരയാക്കി

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ 20-കാരിയായ ജാപ്പനീസ് യുവതിയെ മാനഭംഗത്തിനിരയാക്കി. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോയ പ്രദേശവാസിയായ യുവാവാണ് അവരെ മാനഭംഗപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ ദുഡുവില്‍ എത്തിയ യുവതി ഗൈഡായി യുവാവിനെ കൂടെക്കൂട്ടുകയായിരുന്നു. എന്നാല്‍ ഇടയ്ക്കു യുവതിക്കു മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണം നല്കിയ ശേഷം ഇയാള്‍ മാനഭംഗത്തിനിരയാക്കുകയായിരുന്നു. യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ബിഹാറില്‍ ജാപ്പനീസ് യുവതി കൂട്ടമാനഭംഗത്തിനിരയായിരുന്നു.

വനിതാ വിനോദസഞ്ചാരികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജസ്ഥാനിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവുണ്ടായതിപുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിക്ക രാജ്യങ്ങളും ഇന്ത്യയിലേക്ക് വിനോദസഞ്ചാരത്തിനു പുറപ്പെടുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top