ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണിയില്‍

മുംബൈ: ജാഗ്വാര്‍ എക്‌സ് എഫിന്റെ താരതമ്യേന വിലകുറഞ്ഞ വേരിയന്റ് എക്‌സിക്യൂട്ടീവ് എഡിഷന്‍ ടാറ്റാ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണിയിലെത്തിച്ചു. 45.12 ലക്ഷമാണ് മുംബൈയിലെ എക്‌സ് ഷോറൂം വില. ജാഗ്വാര്‍ എക്‌സ് എഫ് 2.2 ലിറ്ററിന്റെ ലക്ഷ്വറി ട്രിം മാത്രമായിരുന്നു ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്നത്.

വില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലക്ഷ്വറി ട്രിമ്മിലുള്ള സൗകര്യങ്ങള്‍ പലതും വെട്ടിക്കുറച്ചാണ് എക്‌സിക്യൂട്ടീവ് എഡിഷന്‍ തയ്യാറാക്കിയിട്ടുള്ളത്. സണ്‍റൂഫ്, ടി വി ട്യൂണര്‍ എന്നിവ ഈ വേരിയന്റിലില്ല. ലെതര്‍ സീറ്റിനുപകരം ഫാബ്രിക് സീറ്റുകളാണുള്ളത്. ഇന്റീരിയര്‍ മൂഡ് ലൈറ്റിങ് പേരിനുമാത്രം. ഡ്രൈവര്‍ സീറ്റിന്റെയും മിററുകളുടെയും ക്രമീകരണങ്ങള്‍ മെമ്മറിയില്‍ സൂക്ഷിക്കാനാവില്ല. റിയര്‍വ്യൂ കാമറയില്ല, പകരം പാര്‍ക്കിങ് സെന്‍സറുകള്‍ മാത്രം. പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ഡ്രൈവര്‍ സീറ്റ് മുന്നോട്ടുനീക്കി ലെഗ്‌റൂം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് എവേ ബട്ടണും എക്‌സിക്യൂട്ടീവ് എഡിഷനില്‍ ഇല്ല.

Top